വക്കീലായി ആസിഫ് അലി; ‘കക്ഷി: അമ്മിണിപ്പിള്ള’ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള'

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള’. ചിത്രത്തിലെത്തുന്നത്. പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്.

ഹരീഷ് കണാരന്‍, അഹമ്മദ് സിദ്ദീഖ്, വിജയരാഘവന്‍, സുധീഷ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാല്‍, അരുണ്‍ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

Exit mobile version