മോഡിയെ ട്രോളി തമിഴ് താരം ആര്‍ജെ ബാലാജി; ‘എല്‍കെജി’ ട്രെയിലര്‍ റിലീസ് ചെയ്തു

രാഷ്ട്രീയ നേതാവായ ലാല്‍ഗുഡി കറുപ്പയ്യ ഗാന്ധി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ബാലാജി ചിത്രത്തിലെത്തുന്നത്

തമിഴ് സിനിമയിലെ കോമഡി താരം ആര്‍ജെ ബാലാജി നായകനായി എത്തുന്ന ‘എല്‍കെജി’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കിടിലന്‍ ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. നരേന്ദ്ര മോഡി, വൈക്കോ എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളെ ആക്ഷേപഹാസ്യത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍.

കെആര്‍ പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ആര്‍ജെ ബാലാജി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.

രാഷ്ട്രീയ നേതാവായ ലാല്‍ഗുഡി കറുപ്പയ്യ ഗാന്ധി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ബാലാജി ചിത്രത്തിലെത്തുന്നത്. ജെകെ റിതേഷും രാഷ്ട്രീയ നേതാവായ നാഞ്ചില്‍ സമ്പത്തുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇഷാരി കെ ഗണേഷ് ആണ്.

Exit mobile version