‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം കൂടിയാണിത്

ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കിയ ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം കൂടിയാണിത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

സായ്കുമാര്‍, വിജയരാഘവന്‍, എസ്തര്‍, വിജയ് ബാബു, ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി 22-ന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിക്കും.

Exit mobile version