ആക്ഷനും സസ്‌പെന്‍സുമായി ‘ഫാദര്‍ വിന്‍സെന്റ് തൊമ്മന’; ത്രില്ലറടിപ്പിച്ച് ‘വാരിക്കുഴിയിലെ കൊലപാതകം’ ട്രെയിലര്‍ പുറത്ത്

ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം

‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ എന്ന ചിത്രത്തിന് ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിന്റെ കിടിലര്‍ ട്രെയിലര്‍ എത്തി. ആക്ഷനും സസ്‌പെന്‍സുമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്ത് വിട്ടിരിക്കുന്നത്.

യുവതാരം അമിത് ചക്കാലക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. ലാല്‍, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ലെന, നന്ദു, നെടുമുടി വേണു, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്. ടേക്ക് വണ്‍ എന്റര്‍ട്ടെയിന്മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 22ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version