‘മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പ്, മമ്മുക്കക്ക് ഒരു നൂറുമ്മകള്‍’; പേരന്‍പിനെ കുറിച്ച് സണ്ണിവെയ്ന്‍

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം

സിനിമാ പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് മമ്മൂട്ടി ചിത്രം ‘പേരന്‍പ്’ ഇന്നലെ ആണ് തീയ്യേറ്ററുകളിലെത്തിയത്. ചിത്രം കണ്ട ശേഷം ചിത്രത്തെയും മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ പ്രകടനത്തെയും വാനോളം പുകഴ്ത്തുന്ന അഭിപ്രായങ്ങളാണ് എല്ലായിടത്തും. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷം താരങ്ങളും സംവിധായകരും ഒരു പോലെയാണ് ചിത്രത്തെയും മമ്മൂട്ടിയെയും പ്രശംസിച്ചത്.

ഇപ്പോഴിതാ ചിത്രം കണ്ടതിന്റെ അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ യുവനടന്‍ സണ്ണി വെയ്‌നും എത്തി. ചിത്രം മനുഷ്യത്വത്തിന്റെ അതിജീവനമാണെന്നും, മമ്മുക്കക്ക് ഒരു നൂറുഉമ്മകള്‍ എന്നുമാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സണ്ണി വെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പേരന്പ് കണ്ടു. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്പ്. മമ്മുക്കക്ക് ഒരു നൂറുഉമ്മകള്‍ _ അന്‍ബോടെ ഫാന്‍ബോയ്

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റാം ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version