‘ഇത് നിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്’; ജൂണിന്റെ ട്രെയിലര്‍ പുറത്ത്

ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 17 വയസ് മുതല്‍ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്

രജിഷ വിജയന്‍ നായികയായി എത്തുന്ന ചിത്രം ‘ജൂണി’ന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 17 വയസ് മുതല്‍ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. നവാഗതനായ അഹമ്മദ് കബീര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിലാണ് താരമെത്തുന്നത്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്റെ റോളില്‍ എത്തുന്നത്.
സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ ചിത്രമാണ് ജൂണ്‍.

Exit mobile version