ഷൈനി എന്റെയടുത്ത് പറഞ്ഞേ കണ്ണില്‍ കണ്ടവരെയൊക്കെ ഭര്‍ത്താവായി കാണണമെന്ന്! സമൂഹമാധ്യങ്ങളില്‍ ചിരിപടര്‍ത്തി വിധു പ്രതാപും ഭാര്യയും; വൈറലായി ടിക് ടോക് വീഡിയോ

സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ടിക്ടോക് തരംഗമാണ്. അതില്‍ ചിലത് കൈയ്യടികള്‍ നേടുകയും മറ്റു ചിലത് വിമര്‍ശനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യാറുണ്ട്. മിക്ക താരങ്ങളും ടിക് ടോക് ഏറ്റെടുത്തു. ഇഷ്ടതാരങ്ങള്‍ ടിക് ടോക് വീഡിയോയുമായി വരാന്‍ തുടങ്ങിയതോടെ ആരാധകരും ആവേശത്തിലായി.

പിന്നണി ഗായകന്‍ വിധുപ്രതാപും ഭാര്യ ദീപ്തിയും കൂടി അവതരിപ്പിച്ച ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇവരുടെ ടിക് ടോക് വീഡിയോ കാഴ്ചക്കാരില്‍ ചിരിപടര്‍ത്തും.

Exit mobile version