അന്നും ഇന്നും നായികമാര്‍ക്ക് നായകനേക്കാള്‍ പ്രതിഫലം കുറവാണ്, ഷീല ഒരിക്കലും പ്രേംനസീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടില്ല, ഇതൊക്കെ പ്രായമായപ്പോള്‍ പേരെടുക്കാന്‍ വേണ്ടിയാണ്; ഷാനവാസ്

മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുമ്പോലാര്‍ച്ച എന്ന ചിത്രത്തില്‍ നായകന്‍ നസീറിനെക്കാളും പ്രതിഫലം തനിക്ക് ഉണ്ടായിരുന്നുവെന്ന് ഷീല പറഞ്ഞിരുന്നു

മലയാളത്തിലെ മുതിര്‍ന്ന നടി ഷീല ഒരിക്കലും സിനിമയില്‍ പ്രേംനസീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ്. അതൊക്കെ അവരുടെ വെറും തോന്നലാണെന്നും ഇങ്ങനെയൊക്കെ പറയുന്നത് വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടിയാണെന്നുമാണ് ഷാനവാസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘ഷീല ഒരിക്കലും പ്രേംനസീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടില്ല. ഷീല അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ വെറും തോന്നല്‍ മാത്രമാണ്. അന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണ്. ഇതെല്ലാം വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം പ്രേംനസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹവും ഇതിന് എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല.’ ഷാനവാസ് അഭിമുഖത്തില്‍ പറഞ്ഞു.

മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുമ്പോലാര്‍ച്ച എന്ന ചിത്രത്തില്‍ നായകന്‍ നസീറിനെക്കാളും പ്രതിഫലം തനിക്ക് ഉണ്ടായിരുന്നുവെന്ന് ഷീല പറഞ്ഞിരുന്നു. ഇതിനെ കുറിച്ചാണ് ഷാനവാസ് പ്രതികരിച്ചത്.

Exit mobile version