‘ഗത്ത് താന്‍ എന്‍ സ്വത്ത്’; ചിമ്പുവിന്റെ ‘വന്താ രാജാവാ താന്‍ വരുവേന്‍’ ട്രെയിലര്‍ പുറത്തുവിട്ടു

ചിത്രം ഫെബ്രുവരി 1ന് തീയ്യേറ്ററുകളിലെത്തും

ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വന്താ രാജാവാ താന്‍ വരുവേന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടിയുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ചിമ്പു നായകനായി എത്തുന്ന ചിത്രത്തില്‍ മേഘാ ആകാശും കാതറിന്‍ ട്രീസയുമാണ് നായികമാര്‍. പ്രഭു, രമ്യ കൃഷ്ണന്‍, നാസര്‍, യോഗി ബാബു, മൊട്ട രാജേന്ദ്രന്‍, റോബോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 1ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version