കൂട് വിട്ട് പാറും തേന്‍ കിളി!; ജൂണിലെ പുതിയ ഗാനമെത്തി

രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജൂണ്‍’സിനിമയുടെ പുതിയ ഗാനം പുറത്തിറങ്ങി. കൂട് വിട്ട് പാറും തേന്‍ കിളി എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്ത് വന്നത്.

ചിത്രത്തിലെതായി പുറത്ത് വന്ന ആദ്യ ഗാനത്തില്‍ രജിഷയുടെ സ്‌കൂള്‍ ജീവിതമാണ് കാണിക്കുന്നതെങ്കില്‍ ഇത്തവണ യൗവ്വന കാലത്തെയാണ് ചിത്രീകരിക്കുന്നത്.ബിന്ദു അനിരുദ്ധന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സംഗീതം ഇഫ്തിയും ഒരുക്കിയിരിക്കുന്നു.

നവാഗതനായ അഹ്മദ് കബീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

Exit mobile version