തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി; ആദ്യ ഭാര്യയുടെ വിവാഹം മാത്രം ആഘോഷിച്ചാല്‍ മതിയോ..? സ്വന്തം മകന്റെ പിറന്നാള്‍ ദിനം മറന്നുപോയോ..? ലോവലിനേക്കാള്‍ മകന് ഇഷ്ടം ആദിത്യനെ…

കൊല്ലം: തന്റെ രണ്ടാം വിവാഹ ദിനത്തില്‍ കേക്ക് മുറിച്ച ആഘോഷിച്ച മുന്‍ ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നടി അമ്പിളി ദേവി. സീരിയല്‍ താരങ്ങളായ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായതിന് പിന്നാലെ നടിയുടെ മുന്‍ ഭര്‍ത്താവ് ഛായാഗ്രാഹകനായ ലോവല്‍ സീരിയല്‍ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാഘോഷിച്ചത് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ വന്‍ ചര്‍ച്ചയായിരുന്നു.

കൊല്ലം കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ആദിത്യന്‍ അമ്പിളിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹവാര്‍ത്ത എത്തിയതിന് ശേഷമാണ് നടി വിവാഹമോചിതയായിരുന്നു എന്ന വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. തൊട്ടുപിന്നാലെ നടിയുടെ ആദ്യഭര്‍ത്താവും കാമറാമാനുമായ ലോവല്‍ തന്റെ പുതിയ സീരിയലിന്റെ സെറ്റില്‍ ഈ വിവാഹവാര്‍ത്തയറിഞ്ഞ് കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ ലോവലിന്റെ ഈ നടപടിയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി.

അമ്പിളിയുടേയും ലോവലിന്റേയും മകന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. എന്നാല്‍ ആദ്യ ഭാര്യ വിവാഹം കഴിച്ചത് സെറ്റില്‍ ആഘോഷിച്ച ലോവല്‍ തന്റെ മകന്റെ പിറന്നാള്‍ മറന്നുപോയോ എന്നാണ് അമ്പിളിദേവി ചോദിക്കുന്നത്. അവന്റെ പിറന്നാള്‍ പോലും ഓര്‍ക്കാത്ത ലോവലിന് കേക്ക് മുറിച്ച് ആദ്യഭാര്യയുടെ വിവാഹം ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അവനെ ഒന്നു വിളിക്കാനോ ആശംസകള്‍ നേരാനോ പോലും ലോവല്‍ മിനക്കെട്ടില്ല. ഇന്നെലെ കുഞ്ഞിന്റെ ആറാം പിറന്നാളായിരുന്നു എന്നാല്‍ ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. എല്ലായിടത്തും മകന് ഏഴുവയസെന്നാണ് പറയുന്നതെന്നും താരം പറയുന്നു.

താന്‍ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. തന്റെ മകന് ലോവലിനെ ഇഷ്ടമല്ല. അയാളെ കാണുമ്പോള്‍ തന്നെ അവന്‍ കരയാന്‍ തുടങ്ങും. എന്നാല്‍ ലോവലില്‍ നിന്ന് കിട്ടാത്ത സ്നേഹം ആദിത്യന്‍ മകന് നല്‍കുന്നുണ്ടെന്നും അമ്പിളിദേവി കൂട്ടിച്ചേര്‍ത്തു..

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് ആദിത്യന്‍ ജയനും അമ്ബിളീദേവിയും. സീത സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന ഇവര്‍ സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് വേഷമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ ഇരുവരും വിവാഹിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും വിവാഹിതരായത്.

Exit mobile version