ലാലിന് ഇത് അര്‍ഹതപ്പെട്ട ബഹുമതി; പ്രിയപ്പെട്ട കൂട്ടുകാരന് പ്രിയദര്‍ശന്റെ ആശംസാ സന്ദേശം

നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ കരസ്ഥമാക്കിയ താരമാണ് മോഹന്‍ലാല്‍

പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ തന്റെ കൂട്ടുകാരന്
ആശംസകളുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ ഫേസ്ബുക്കിലൂടെ പ്രിയദര്‍ശന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നേട്ടത്തില്‍ അഭിനന്ദനങ്ങളെന്നും ലാലിന് ഇത് അര്‍ഹതപ്പെട്ട ബഹുമതിയാണിതെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ കാക്കയുലിന്റെ സെറ്റില്‍വെച്ചാണ് മോഹന്‍ലാലിന് പദ്മശ്രീ ലഭിച്ച വാര്‍ത്ത ഞങ്ങള്‍ ഒരുമിച്ച് കേട്ടത്. വഷങ്ങള്‍ക്കിപ്പറം അതേ സെറ്റില്‍ വെച്ച് മരയ്ക്കാറിന്റെ ഷൂട്ടിനിടെ പത്മവിഭൂഷണ്‍ മോഹന്‍ലാലിനെ തേടിയെത്തിയ കാര്യവും ഞങ്ങള്‍ ഒരുമിച്ചറിഞ്ഞു. ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച് ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്. വരും നാളുകളിലും ഇത് സംഭവിക്കട്ടെ’ എന്നാണ് പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ കരസ്ഥമാക്കിയ താരമാണ് മോഹന്‍ലാല്‍.

Exit mobile version