ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങി വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ട്; ‘അസുരന്‍’ ചിത്രീകരണം ആരംഭിച്ചു

വെട്രിമാരന്‍ - ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് അസുരന്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ കന്നി തമിഴ് ചിത്രം അസുരന്റെ ചിത്രീകരണം ആരംഭിച്ചു. ധനുഷാണ് ചിത്രത്തിലെ നായകന്‍. ധനുഷ് ട്വിറ്ററിലൂടെയാണ് അസുരന്റെ ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചത്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

വെട്രിമാരന്‍ – ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് അസുരന്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടന്നുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. വടചെന്നൈ, മാരി 2 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അസുരന്‍’.

Exit mobile version