‘തല’യുടെ വാഹന ശേഖരത്തിലേക്ക് ഇനി പറക്കും ടാക്‌സിയും!

അഭിനയിച്ച ചിത്രങ്ങള്‍ കൊണ്ട് മാത്രമല്ല വാഹന കമ്പം കൊണ്ടും തമിഴ് നടന്‍ അജിത് പ്രശസ്തനാണ്. സൂപ്പര്‍ കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും വലിയ ശേഖരമാണ് സിനിമ പ്രേമികളുടെ ‘തല’ അജിത്തിന് ഉള്ളത്. ഇപ്പോള്‍ ആ ശേഖരത്തിലേക്ക് പറക്കും ഡ്രോണ്‍ കൂടി ചേര്‍ത്തിരിക്കയാണ് അജിത്.

തമിഴ്നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്റെ ഡ്രോണ്‍ ടാക്‌സി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അണ്ണാ സര്‍വകലാശാലയുടെ എംഐടി കാമ്പസിലാണ് വാഹനം നിര്‍മ്മിച്ചത്. ഒന്നര വര്‍ഷമെടുത്താണ് പ്രോട്ടോടൈപ്പ് ഡിസൈനിലുള്ള ഈ വാഹനത്തിന്റെ ഡിസൈനിങ്ങിനും നിര്‍മാണവും പൂര്‍ത്തിയാക്കിയത്.

ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ഡ്രോണിന് രണ്ട് സുരക്ഷാ വാതിലുകളുണ്ട്. മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഡ്രോണിന് 90 കിലോ ഭാരം വഹിക്കാനും സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലുള്ള ഡ്രോണ്‍ അവതരിപ്പിക്കുന്നത്.

Exit mobile version