ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് ‘ലൂസിഫര്‍’; പുതിയ പോസ്റ്റര്‍ എത്തി

'കമിംഗ് സൂണ്‍ ഇനഫ്' എന്ന തലക്കെട്ടോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്

ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് പൃഥിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തീക്ഷണമായ നോട്ടത്തോടെയുള്ള മോഹന്‍ലാലിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘കമിംഗ് സൂണ്‍ ഇനഫ്’ എന്ന തലക്കെട്ടോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ സ്റ്റിഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടോവീനോ തോമസ്, ഇന്ദ്രജിത്ത്, ഷാജോണ്‍, നൈല ഉഷ, വിജയ രാഘവന്‍, ബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ അന്റണി പെരിമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version