‘അപ്പന്റെ ചരിത്രം അപ്പന്’; കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലറെത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായിട്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

പുതുമുഖം സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം ജനുവരി 26ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version