‘ഓരോ വര്‍ഷം കഴിയുന്തോറും എന്റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ്’..! രജനികാന്തിന് വേണ്ടി മകളുടെ 10 ഇയര്‍ ചലഞ്ച്

ചെന്നൈ: സോഷ്യല്‍ മീഡിയ കൈയ്യടക്കി 10 ഇയര്‍ ചാലഞ്ച് വൈറലാവുകയാണ്. അതേസമയം നിരവധി സിനിമാ താരങ്ങളും പ്രമുഖരും തങ്ങളുടെ 10 വര്‍ഷം മുമ്പത്തെ ഫോട്ടോയും ഇന്നത്തെ ഫോട്ടോയും പങ്കുവെച്ച് വന്നിരുന്നു. ഇപ്പോള്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനായി മകള്‍ സൗന്ദര്യ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

‘ഓരോ വര്‍ഷം കഴിയുന്തോറും എന്റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ്’ എന്ന് രജനീകാന്തിന്റെ മൂന്ന് ഫോട്ടോകള്‍ പങ്കുവെച്ച് സൗന്ദര്യ ട്വീറ്റ് ചെയ്തു.

ബാഷ, കബാലി, പേട്ട എന്നീ സിനിമകളിലെ ഫോട്ടോകളാണ് സൗന്ദര്യ പോസ്റ്റ് ചെയ്തത്. അതേസമയം പേട്ട കണ്ട് രജനി ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. പഴയ രജനി തിരികെ എത്തി എന്നാണ് ആളുകള്‍ പറയുന്നത്.

Exit mobile version