‘നോവിന്റെ കായല്‍ കരയില്‍’; മിഖായേലിലെ ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു

യൂട്യൂബില്‍ മണിക്കൂറുകള്‍ക്കകം 3 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഗാനം നേടിയത്

നിവിന്‍ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ ‘നോവിന്റെ കായല്‍ കരയില്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു. യൂട്യൂബില്‍ മണിക്കൂറുകള്‍ക്കകം 3 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഗാനം നേടിയത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് ഗോപീ സുന്ദറാണ്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യ്ത ചിത്രമാണ് ‘മിഖായേല്‍’. ഈ മാസം 18നാണ് ചിത്രം തീയ്യേറ്ററുകളിലെത്തിയത്. നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം കൂടിയാണ് ‘മിഖായേല്‍’. ശാന്തി കൃഷ്ണ, ഉണ്ണി മുകുന്ദന്‍, അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version