‘കുഞ്ഞുണ്ണി’ വീണ്ടും മലയാളത്തില്‍; മരയ്ക്കാറിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്തുവിട്ടു

നീളന്‍ മുടിയും പടച്ചട്ട അണിഞ്ഞ ലുക്കിലുള്ള സുനില്‍ ഷെട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത് വിട്ടു. നീളന്‍ മുടിയും പടച്ചട്ട അണിഞ്ഞ ലുക്കിലുള്ള സുനില്‍ ഷെട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടിലൊരുങ്ങിയ ‘കാക്കക്കുയില്‍’ എന്ന ചിത്രത്തില്‍ ‘കുഞ്ഞുണ്ണി’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് താരം ഇതിനു മുന്‍പ് മലയാളത്തില്‍ എത്തിയത്.

നൂറു കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സിജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍ടെയ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version