പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കുള്ളന്‍ വേഷത്തില്‍ മമ്മൂട്ടി

തന്റെ അഭിനയപ്രതിഭ കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ വീണ്ടും വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ ജനഹൃദയം കൈയ്യടക്കാനൊരുങ്ങുകയാണ് അദ്ദേഹം.

പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത് പി വി ഷാജി കുമാറാണ്. ടേക്ക് ഓഫിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് പിവി ഷാജികുമാറായിരുന്നു. സിനിമയുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. മമ്മൂട്ടിയുടെ റിലീസ് ചെയ്ത അവസാന ചിത്രം കുട്ടനാടന്‍ ബ്ലോഗാണ്.

Exit mobile version