സാന്‍ഡ് ആര്‍ട്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍; വൈറലായി വീഡിയോ

കൊച്ചുണ്ണിക്ക് സാന്‍ഡ് ആര്‍ട്ടില്‍ ട്രെയിലര്‍ ഒരുക്കി വ്യതസ്തനായിരിക്കുകയാണ് ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിക്ക് സാന്‍ഡ് ആര്‍ട്ടില്‍ ട്രെയിലര്‍ ഒരുക്കി വ്യതസ്തനായിരിക്കുകയാണ് ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍. എന്തായാലും കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട്ട് ട്രെയിലര്‍ വൈറലായിരിക്കുകയാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയും സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും അഭിനയിക്കുന്നു. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. ചിത്രം ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും.

Exit mobile version