സൂത്രക്കാരനുമായി ഗോകുല്‍ സുരേഷ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൗതുകവും പ്രണയവും ഇടകലര്‍ന്ന സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രം സൂത്രക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൗതുകവും പ്രണയവും ഇടകലര്‍ന്ന സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. വര്‍ഷ ബൊല്ലമ്മയാണ് നായിക. നിരഞ്ജ്, ലാലു അലക്‌സ്, വിജയരാഘവന്‍, ഗ്രിഗറി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ വര്‍ഗ്ഗീസ്, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ രാജ് ആണ്.

സായാഹ്ന വാര്‍ത്തകള്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഉള്‍ട്ട, ഇളയരാജ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ഗോകുല്‍ സുരേഷിന്റെ ചിത്രങ്ങള്‍.

Exit mobile version