ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പടം ഹിറ്റെന്ന് കാളിദാസ് ജയറാം; താരത്തിന്റെ ഡയലോഗില്‍ നാണിച്ച് തല താഴ്ത്തി ഐശ്വര്യ ലക്ഷ്മി

നായികയായി ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പടം ഹിറ്റാണെന്നാണ് പറയുന്നതെന്നും അതുകൊണ്ട് അക്കാര്യത്തില്‍ പേടിയില്ലെന്നുമാണ് കാളിദാസ് ജയറാം പറഞ്ഞത്

മലയാള സിനിമയിലെ യുവനിര നായികമാരില്‍ ശ്രദ്ധേയയാണ് നടി ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച പടങ്ങളൊക്കെ ഹിറ്റാക്കിയ ചരിത്രം കൂടിയുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അതുകൊണ്ടു തന്നെ മലയാള സിനിമയിലെ ഒരു ഭാഗ്യ നായികയായി മാറിയിരിക്കുകയാണ് താരമിപ്പോള്‍.

കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടന്‍ കാളിദാസന്‍ നടി ഐശ്വര്യയെ പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നായികയായി ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പടം ഹിറ്റാണെന്നാണ് പറയുന്നതെന്നും അതുകൊണ്ട് അക്കാര്യത്തില്‍ പേടിയില്ലെന്നുമാണ് കാളിദാസ് ജയറാം പറഞ്ഞത്. ഇതു കേട്ട് നാണത്തോടെ മുഖം മറച്ച് ഐശ്വര്യ ചിരിക്കുകയും ചെയ്തു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’.

അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി മുപ്പതോളം പേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ജയറാം, ജോജു ജോര്‍ജ്ജ്, ഗോപീസുന്ദര്‍, ഷാന്‍ റഹ്മാന്‍, വിജയ് യേശുദാസ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിന്റെ ഓഡിയോ ചടങ്ങില്‍ പങ്കെടുത്തു. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version