സ്‌കൂള്‍ വിദ്യാര്‍ത്ഥികളായി കാളിദാസും ഐശ്വര്യ ലക്ഷ്മിയും; അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികാ നായകന്‍മാരായി എത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രം ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലുമാണ് ചേര്‍ന്നാണ്. ക്യാമറ രണദൈവും എഡിറ്റിംഗ് ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version