പ്രാണ; ടൈറ്റില്‍ ഗാനത്തിന് യൂട്യൂബില്‍ ഒരു മില്യണ്‍ കാഴ്ച്ചക്കാര്‍

പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ടൈറ്റില്‍ ഗാനത്തിന് സംഗീതം ഒരുക്കിയത് രതീഷ് വേഗയാണ്

വികെ പ്രകാശ് നിത്യമോനോനെ നായികയാക്കി ഒരുക്കിയ പ്രാണയുടെ ടൈറ്റില്‍ ഗാനത്തിന് യൂട്യൂബില്‍ ഒരു മില്യണ്‍ കാഴ്ച്ചക്കാര്‍.പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ടൈറ്റില്‍ ഗാനത്തിന് സംഗീതം ഒരുക്കിയത് രതീഷ് വേഗയാണ്. ജനുവരി പന്ത്രണ്ടിന് നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ഗാനം പുറത്തിറക്കിയത്. സംസ്‌കൃതത്തില്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ രാജ് ആണ്. ബികെ ഹരിനാരായണന്റേതാണ് വരികള്‍.

ഹൊറര്‍ പശ്ചാത്തലത്തില്‍ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നത്.

Exit mobile version