ആസിഡ് ഇരയുടെ വേഷത്തില്‍ പാര്‍വതി; ‘ഉയരെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

നടി പാര്‍വതി തിരുവോരത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഉയരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. പല്ലവി എന്ന ആസിഡ് ഇരയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവീനോ തോമസ്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പിവി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ‘ഉയരെ’.

Exit mobile version