കണ്ണ് ചിമ്മുന്നവളായല്ല, ഒരു നടിയായി തന്നെ സ്വീകരിക്കൂ;പ്രിയ വാര്യര്‍

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു നടി.

കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും കാണുന്നത്. എന്നാല്‍ തന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് നടി പ്രിയ വാര്യര്‍. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു നടി.

ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്ന് നടി പറഞ്ഞു. ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു.

അതേസമയം, പ്രിയ വാര്യര്‍ നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ വിവാദവും അകമ്പടിയായെത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്നാണ് ആരോപിച്ച് കപൂര്‍കുടുംബം രംഗത്തെത്തിയിരുന്നു. കപൂര്‍കുടുംബത്തിന്റെ നീക്കം നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. ബോണി കപൂര്‍ അയച്ച വക്കീല്‍നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

Exit mobile version