രാകേഷ് ശര്‍മ്മയുടെ ജീവിതചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്

നേരത്തെ നടന്‍ ആമിര്‍ ഖാനായിരുന്നു ഷാരൂഖ് ഖാന്റെ പേര് രാകേഷ് ശര്‍മ്മയുടെ ജീവിതചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചിരുന്നത്

ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന സാരേ ജഹാംസെ അച്ചാ സിനിമയില്‍ നിന്നും ഷാരൂഖ് ഖാന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ട്. പകരം ഫര്‍ഹാന്‍ അക്തറിന്റെ ധൂം 3 സിനിമയിലാകും ഷാരൂഖ് ഖാന്‍ അഭിനയിക്കുക. ഷാരൂഖിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സീറോ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെ പകരം ആരെ നിര്‍ത്തും എന്ന ആലോചനയിലാണ് അണിയറക്കാര്‍. തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് പരാജയങ്ങളോടെ ആരാധകരെ സന്തോഷിപ്പിക്കുന്ന വേഷങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഈ പിന്‍മാറ്റം എന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ നടന്‍ ആമിര്‍ ഖാനായിരുന്നു ഷാരൂഖ് ഖാന്റെ പേര് രാകേഷ് ശര്‍മ്മയുടെ ജീവിതചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചിരുന്നത്.

Exit mobile version