ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സിനിമാ പ്രേക്ഷകര്‍ ഏറെക്കാലാമായി ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘പേരന്‍പി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍. പിന്നീട്
ഷാങ്ഹായ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ‘പേരന്‍പി’ന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. മേളയില്‍ നടന്ന പേരന്‍പിന്റെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. അമുദന്‍ എന്ന ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ് മമ്മൂട്ടിയുടെ കഥാപാത്രം. മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പേരന്‍പ് എത്തും. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്.

Exit mobile version