‘എന്‍ജികെ’ ചിത്രീകരണം പൂര്‍ത്തിയാക്കി; ടെക്‌നീഷ്യന്‍മാര്‍ക്ക് ഒരു പവന്റെ സ്വര്‍ണ നാണയങ്ങള്‍ സമ്മാനിച്ച് സൂര്യ

ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ട്വിറ്ററിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്

സൂര്യയെ നായകനാക്കി ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെയുടെ ചിത്രീകരണം കഴിഞ്ഞു. എന്‍ജികെയുടെ അവസാന ഷെഡ്യൂല്‍ ചെന്നൈയില്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ട്വിറ്ററിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്.

അതേ സമയം ചിത്രത്തിന് വേണ്ടി തന്നോടൊപ്പം പ്രവര്‍ത്തിച്ച നൂറ്റിയിരുപതില്‍പരം ടെക്‌നീഷ്യന്‍മാര്‍ക്ക് ഓരോ പവന്‍ വീതമുളള സ്വര്‍ണ നാണയങ്ങള്‍ നടന്‍ സൂര്യ സമ്മാനമായി നല്‍കിയെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.

സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് നായികമാര്‍. ബാല സിങ്, മന്‍സൂര്‍ അലിഖാന്‍, സമ്പത്ത് രാജ്, ശരത് കുമാര്‍, ജഗപതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ശിവകുമാര്‍ വിജയന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Exit mobile version