‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്’; കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യഗാനമെത്തി

'ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ടീസറിനു പിന്നാലെ കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യഗാനമെത്തി. ‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മയായ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിത്താരയും സൂഷിനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്. മധു സി നാരയണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version