സംവിധായക തൊപ്പിയണിയാന്‍ ഒരുങ്ങി നീരജ് മാധവും! ചിത്രം ഈ വര്‍ഷമെത്തും

തന്റെ ആയിരാമത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നീരജ് മാധവ് ഇക്കാര്യം അറിയിച്ചത്

വിനീത് ശ്രീനിവാസനും പ്രിഥ്വിരാജിനും പിന്നാലെ മലയാള സിനിമയില്‍ നിന്ന് മറ്റൊരു യുവതാരം കൂടി സംവിധായക തൊപ്പി അണിയുന്നു. നടനും നര്‍ത്തകനുമായ നീരജ് മാധവ് ആണ് ഇത്തവണ സംവിധായക തൊപ്പി അണിയുന്നത്. സഹോദരന്‍ നവനീത് മാധവിനൊപ്പമാണ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. തന്റെ ആയിരാമത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നീരജ് മാധവ് ഇക്കാര്യം അറിയിച്ചത്.

താന്‍ സംവിധായകനാകണമെന്ന മോഹവുമായി എത്തി നടനായ ആളാണെന്നും സഹോദരന്‍ നവനീത് മാധവിനൊപ്പം ഈ വര്‍ഷം സിനിമ സംവിധാനം ചെയ്യുമെന്നുാണ് നീരജ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. ഏറെ നാളായി നീരജിന്റെ മനസിലുണ്ടായിരുന്ന ത്രെഡാണ് സിനിമയാകുന്നതെന്ന് സഹോദരന്‍ നവനീത് പറഞ്ഞു. സംഗീതത്തിനും ആക്ഷനും പ്രാധാന്യമുള്ളതായിരിക്കും ചിത്രം. സിനിമയെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഇരുവരും അറിയിച്ചു.

Exit mobile version