ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തിലൂടെ

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളി താരം ഇന്ദ്രജിത്ത് സുകുമാരന്‍. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് ഹിന്ദി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഇതിനകം തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

അനുരാഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. ‘എന്റെ ആദ്യ ഹിന്ദി ഫീച്ചര്‍ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്’, ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Exit mobile version