ഹരിശ്രീ അശോകന്റെ ‘ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’; ടീസര്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്

മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്റ്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ് കെ. ജയന്‍, ബിജുക്കുട്ടന്‍, ദീപക്, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം കിടിലനൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത്, എബന്‍, സനീഷ് എന്നിവരുടെ കഥയാണ്. ക്യാമറ ആല്‍ബി ആന്റണി.
എസ് സ്‌കൊയര്‍ സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version