സിനിമാ മേഖലയില്‍ പുതുചരിത്രം രചിക്കാനായി ‘പ്രാണ’; ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തുവിട്ടു

സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ

നിത്യ മേനോന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘പ്രാണ’യുടെ പ്രൊമോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് സോങ് പുറത്തുവിട്ടത്. വികെ പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍. പഞ്ചഭൂതങ്ങളെ ചിത്രീകരിക്കുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ പ്രോമോ സോങ് ആണിത്. ശില്‍പ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പിസി ശ്രീറാമാണ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മ്മിച്ച പ്രാണ ജനുവരി 18ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version