മണിരത്‌നം ചിത്രത്തിലൂടെ നീണ്ട പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമിതാ ബച്ചനും ഐശ്വര്യ റായിയും ഒരുമിക്കുന്നു!

ഏഴ് വര്‍ഷത്തോളമായി മണിരത്‌നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

ബോളിവുഡിന്റെ പ്രിയ താരങ്ങളായ അമിത ബച്ചനും ഐശ്വര്യ റായിയും പതിനൊന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. വിഖ്യാത സംവിധായകനായ മണിരത്നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍. ഏഴ് വര്‍ഷത്തോളമായി മണിരത്‌നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2008ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന് സിനിമയിലാണ് ബച്ചനും, ഐശ്വര്യയും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം

Exit mobile version