ലൈനടിച്ചാല്‍ ഫൈനടിക്കൂന്ന് അച്ഛന്‍ പറഞ്ഞു, ഫൈനടച്ചിട്ട് ലൈനടിക്കൂന്ന് ഞങ്ങള്‍ പറഞ്ഞു ! വൈറലായി ഗായത്രി സുരേഷിന്റെ ടിക ടോക് വീഡിയോ

സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ടിക് ടോക് വീഡിയോകളാണ്. ഇതില്‍ ചിലതൊക്കെ വൈറലാകാറുണ്ട്. സിനിമാ താരങ്ങളും ഇത്തരത്തില്‍ ടിക് ടോക് വീഡിയോ ചെയ്യാറുണ്ട്. അതൊക്കെ വളരെപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

അത്തരത്തില്‍ ഒരു താരത്തിന്റെ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.ഒരു മെക്‌സിക്കന്‍ അപാരത, ജമ്‌നാപ്യാരി എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ ഗായത്രി സുരേഷിന്റെ ടിക്ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘ലൈനടിച്ചാല്‍ ഫൈനടിക്കൂന്ന് അച്ഛന്‍ പറഞ്ഞു, ഫൈനടിച്ച് ലൈനടിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു’ എന്ന പാട്ടിനാണ് ഗായത്രി സുരേഷും സുഹൃത്തും നടിയുമായ മാനസ രാധാകൃഷ്ണനും കൂടി ടിക് ടോക് വീഡിയോ ചെയ്തിരിക്കുന്നത്.

Exit mobile version