ചിരിപ്പിക്കാനായി അവര്‍ എത്തുന്നു; തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

സ്പാറയില്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ഡോ സജിമോന്‍ പാറയില്‍ ആപ്പിള്‍ സിനിമയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

പ്രേക്ഷകരെ ചിരിപ്പിക്കാനായി അവര്‍ എത്തി. തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ജുന്‍, ഭഗത്, ബൈജു, സുധീര്‍ കരമന, ദേവിക നമ്പ്യാര്‍, ആര്യ, സീമ ജി നായര്‍, കലാഭവന്‍ നവാസ്, മണികണ്ഠന്‍, സൂരജ്, സജിമോന്‍ പാറയില്‍, സിനോജ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

കൂട്ടു കുടുംബം എന്ന സിനിമയില്‍ പ്രേംനസീര്‍ പാടി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് പാട്ടായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് പാട്ടിലെ വരികളാണ് സിനിമയുടെ ടൈറ്റിലായി എത്തിയിരിക്കുന്നത്. സ്പാറയില്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ഡോ സജിമോന്‍ പാറയില്‍ ആപ്പിള്‍ സിനിമയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ നിര്‍വ്വഹിച്ച സുജന്‍ ആരോമലാണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version