കൊച്ചുണ്ണിയ്ക്ക് ശേഷം മിഖായേലുമായി നിവിന്‍ പോളി എത്തുന്നു; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

നിവിന്‍ ആദ്യമായി ഒരു ഡോക്ടറുടെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന മിഖായേലിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നിവിന്‍ ആദ്യമായി ഒരു ഡോക്ടറുടെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മഞ്ജിമ മോഹന്‍ ആണ് ചിത്രത്തിലെ നായിക. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെപിഎസി ലളിത, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഗ്രേറ്റ് ഫാദറിന് ശേഷം അദെനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മിഖായേല്‍. ക്രൈം ത്രില്ലര്‍, ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗങ്ങളില്‍ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഈ മാസം 18 ന് മിഖായേല്‍ തീയ്യേറ്ററുകളിലെത്തും.

Exit mobile version