‘അപമാനമല്ല, അഭിമാനം’ അമ്മയുടെ നിറവയറിൽ കാതോർത്ത് നടി ആര്യ പാർവതി; 23-ാം വയസിൽ കൂടപ്പിറപ്പിനായുള്ള കാത്തിരിപ്പിൽ താരം

Arya Parvathy | Bignewslive

ഇൻസ്റ്റഗ്രാമിൽ ആരാധക സമ്പത്തുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. താരം പങ്കിടുന്ന റീലുകൾ നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സൈബറിടത്ത് നിറയുന്നത്. ജീവിതത്തിലെ ഒരു വലിയ സന്തോഷമാണെന്ന് അറിയിച്ചുകൊണ്ടാണ് ആര്യ വീഡിയോ പങ്കിട്ടിരിക്കുന്നത്.

മാനവസ്‌നേഹത്തിന്റെ മാതൃക! ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന വീട്ടില്‍ അയല്‍വാസിയും കുടുംബവും: പുതിയ വീട് സമ്മാനിച്ച് വിജയന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് റെജി

അമ്മ ദീപ്തി ശങ്കർ ഗർഭിണിയാണെന്ന സന്തോഷവാർത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. ’23 വർഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോൾ ഏറ്റെടുക്കാൻ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ ആര്യ അമ്മയുടെ നിറവയറിൽ കാതോർത്ത് നിൽക്കുന്ന ചിത്രം പങ്കിട്ട് കുറിക്കുന്നു.

ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേർക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകർ കമന്റ് കുറിച്ചു. ചെമ്പട്ട്, ഇളയവൾ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ആര്യ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആര്യ പിന്നീട് നൃത്തത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version