നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി; വരൻ നടിയുടെ ദീർഘകാല സുഹൃത്ത്, വീഡിയോ

Vyshnavi | Bignewslive

യുവനടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. താരത്തിന്റെ ദീർഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വൈഷ്ണവിക്ക് മിന്നുചാർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂൺ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വൈഷ്ണവി.

അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന് നാട്ടുകാര്‍, വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സാറിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു, വിവാഹം ക്രൂരമര്‍ദ്ദനത്തിന് പിന്നാലെ

2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിൾ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. നടി മോഡലിങ് രംഗത്തും സജീവമാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് വൈഷ്ണവിയോട് രാഘവ് തന്റെ പ്രണയം പറഞ്ഞത്. വൈഷ്ണവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെടുക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്. ഈ വീഡിയോ വൈഷ്ണവി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

Exit mobile version