സഖാവ് ബാലനായി സണ്ണി വെയ്ന്‍; പോസ്റ്റര്‍ പുറത്തുവിട്ടു

2016ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശന്‍ ഒരുക്കുന്ന ചിത്രമാണ് 'ജിപ്സി'

മലയാളത്തില്‍ നിന്ന് മറ്റൊരു നടന്‍ കൂടെ തമിഴിലേക്ക്. സണ്ണി വെയ്ന്‍ ആണ് ആ താരം. ‘ജിപ്സി’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ സണ്ണിയുടെ അരങ്ങേറ്റ ചിത്രമായ ‘ജിപ്സി’യെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്. സണ്ണി വെയ്ന്‍ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

2016ലെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശന്‍ ഒരുക്കുന്ന ചിത്രമാണ് ‘ജിപ്സി’. ‘സഖാവ് ബാലന്‍’ എന്നാണ് ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. ജീവയാണ് ചിത്രത്തിലെ നായകന്‍. ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Exit mobile version