‘അന്ന് 2 വയസ്, ഇന്ന് ഈ നിലയിൽ എത്താൻ എന്നെ സഹായിച്ച അച്ഛനും അമ്മയും’ ഓർമ ചിത്രവുമായി ഹാരിസ് ജയരാജ്

Harris Jayaraj | Bignewslive

തെന്നിന്ത്യയിൽ വൻ ആരാധക സമ്പത്തുള്ള സംഗീത സംവിധായകൻ ആണ് ഹാരിസ് ജയരാജ്. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓർമചിത്രം ഹാരിസ് പങ്കിട്ടത്. കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം പകർത്തിയ ഒരു ചിത്രമാണത്.

രണ്ട് വയസുമാത്രമാണ് ഈ ചിത്രമെടുക്കുമ്പോൾ തനിക്കുണ്ടായിരുന്നതെന്ന് ഫോട്ടോയ്‌ക്കൊപ്പം ഹാരിസ് കുറിച്ചു. ഇന്ന് ഈ നിലയിൽ എത്താൻ തന്നെ സഹായിച്ച അച്ഛനോടും അമ്മയോടും നന്ദി പറയാനാണ് പിറന്നാൾ ദിവസം ആഗ്രഹിക്കുന്നത്. എന്റെ അച്ഛൻ എന്നെ സംഗീതം പഠിപ്പിച്ചു, എന്റെ അമ്മ എന്നെ സ്‌നേഹം പ്രകടിപ്പിക്കാനും വിനയം കാണിക്കാനും പഠിപ്പിച്ചു. ഹാരിസ് കുറിക്കുന്നു.

2001ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത മിന്നലേയിലൂടെയാണ് ഹാരിസ് ജയരാജ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകമനസുകളിൽ ഇടംപിടിച്ചു. 2022-ൽ പുറത്തിറങ്ങിയ ലെജൻഡ് ആണ് ഹാരിസ് തമിഴിൽ ഒടുവിൽ സംഗീതസംവിധാനം നിർവഹിച്ചത്. തമിഴിൽ ജയം രവി നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് ഹാരിസ് ജയരാജിന്റേതായി വരാനിരിക്കുന്നത്.

Exit mobile version