ആന്‍ഡ്രോയിഡ് കുഞ്ഞപ്പനുമായി സൗബിന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിലവില്‍ ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോളിന്റെ ചിത്രത്തിലും, സന്തോഷ് ശിവന്‍-മഞ്ജു വാര്യര്‍-കാളിദാസ് ജയറാം ചിത്രം ജാക്ക് ആന്‍ഡ് ജില്ലുമാണ് സൗബിന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേ സമയം ഈ വര്‍ഷം തന്നെ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പ്രാരംഭ പരിപാടികള്‍ തുടങ്ങുമെന്ന് സൗബിന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നിലവില്‍ ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോളിന്റെ ചിത്രത്തിലും, സന്തോഷ് ശിവന്‍-മഞ്ജു വാര്യര്‍-കാളിദാസ് ജയറാം ചിത്രം ജാക്ക് ആന്‍ഡ് ജില്ലുമാണ് സൗബിന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

Exit mobile version