ഹൂവിന് ശേഷം ഇസബെല്ലയുമായി അജയ് ദേവലോക; ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു

ഇസബെല്ലയില്‍ ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, ശ്രീകാന്ത് മേനോന്‍, രാജീവ് പിള്ള തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍

മലയാള സിനിമയില്‍ ഒരു വേറിട്ട ദൃശ്യാനുഭവം ഒരുക്കിയ ഹൂവിന് ശേഷം മറ്റൊരു ചിത്രവുമായി അജയ് ദേവലോക എത്തി. ‘ഇസബെല്ല’ എന്നാണ് ചിത്രത്തിന്റെ പേര്. ഹൂവിലെ താരനിര തന്നെയാണ് ഇസബെല്ലയിലും അണിനിരക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തു വിട്ടു.

മാസ്സ് കള്‍ട്ട് ക്ലാസ് മൂവിയാണ് ഇസബെല്ല. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. ഹൂവില്‍ മഞ്ഞു കാലത്തിനാണ് പ്രാധാന്യം നല്‍കിയത് പോലെ ഇസബെല്ലയില്‍ വരണ്ട കാലാവസ്ഥയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഇസബെല്ലയില്‍ ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, ശ്രീകാന്ത് മേനോന്‍, രാജീവ് പിള്ള തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ഇവര്‍ക്ക് പുറമെ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് മറ്റൊരു താരം കൂടെ എത്തുമെന്ന് സംവിധായകന്‍ അജയ് ദേവലോക പറഞ്ഞു.

Exit mobile version