‘ഞാൻ നേരത്തെ കണ്ട് വെച്ചത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണൽ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല’ വിവാഹ വിശേഷവുമായി കാർത്തിക് സൂര്യ

Karthik Soorya | Bignewslive

വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് യൂട്യൂബ് വ്‌ളോഗർ കാർത്തിക് സൂര്യ. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ ഷോ ഹോസ്റ്റ് ആയതോടെയാണ് കാർത്തിക് ജനപ്രീതി നേടിയത്. വിവാഹത്തെ കുറിച്ചുള്ള വിശദ വിവരങ്ങളുമായാണ് ഇന്റലേക്സ് പോട്കാസ്റ്റ് വീഡിയോയുമായി കാർത്തിക് സൂര്യ രംഗത്ത് വന്നത്. തന്റെ ചാനലിലെ ഡെയ്ലി വ്ളോഗിന്റെ നൂറാം എപ്പിസോഡിലാണ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

കാർത്തിക് തന്നെ കണ്ടെത്തിയ പെൺകുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിൻസും പോകുന്ന വിവരം കാർത്തിക് ആരാധകരെ അറിയിക്കുകയായിരുന്നു. പുതിയ വീഡിയോയിൽ പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചും എല്ലാമാണ് കാർത്തിക് പങ്കുവച്ചിരിക്കുന്നത്.

ഞാൻ നേരത്തെ കണ്ട് വച്ച് പെൺകുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണൽ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയിൽ കാർത്തിക് പറയുന്നത്. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഓകെ ആയ സാഹചര്യത്തിൽ ഓഫിഷ്യൽ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുകയാണെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്. ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയാണിതെന്നും കാർത്തിക് സൂര്യ പറയുന്നു.

Exit mobile version