എന്റെ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്; പുതുവത്സരത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് രമേഷ് പിഷാരടി

എന്റെ തൊഴില്‍ അഥവാ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണെന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്

കോമഡി സ്‌കിറ്റിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് രമേഷ് പിഷാരടി. കോമഡി താരമായ പിഷാരടി കഴിഞ്ഞ വര്‍ഷം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ജയറാമിനെ നായകനാക്കി പുറത്തിറങ്ങിയ ‘പഞ്ചവര്‍ണതത്ത’ എന്ന ചിത്രമാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. 75 ദിവസം തീയ്യേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടിയ ചിത്രം കൂടിയാണിത്. 2018 ജീവിതത്തില്‍ പലതും സമ്മാനിച്ചെന്നും അത് മികച്ചതാക്കാന്‍ ഒപ്പം നിന്ന പ്രേക്ഷകരോട് നന്ദി പറയുകയാണ് പിഷാരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുന്നത്.

എന്റെ തൊഴില്‍ അഥവാ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ എന്റെ നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണെന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വ്യക്തിപരമായും തൊഴില്‍ പരമായും തന്നെ നവീകരിക്കാന്‍ ഉള്ള ശ്രമം ആത്മാര്‍ത്ഥമായി തുടരുമെന്നും അതിനായി എന്നത്തേതും പോലെ തന്നോടൊപ്പം ഉണ്ടാവണമെന്നും താരം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

2018…തിരിഞ്ഞു നോക്കുമ്പോള്‍ ….

1. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങി വിഷുവിന് ‘പഞ്ചവര്‍ണതത്ത’ റിലീസ് ആയി ; 75 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി.ആദ്യമായ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ നിര്‍മാണം മണിയന്‍ പിള്ള രാജു മുതല്‍ ….യേശുദാസ്,എംജി ശ്രീകുമാര്‍,ശങ്കര്‍മഹാദേവന്‍,എം ജയചന്ദ്രന്‍ ,ഔസേപ്പച്ചന്‍ ,ജയറാം , ചാക്കോച്ചന്‍ .. അങ്ങനെ..ഒരു പാടു പ്രതിഭകളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു….

2. അഞ്ചു വര്‍ഷം വിജയകരമായി അവതരിപ്പിച്ചു പോന്ന ‘ബഡായി ബംഗ്ലാവ് ‘ അവസാനിച്ചു..

3. കഴിഞ്ഞ 19 വര്‍ഷങ്ങളില്‍ ഏറ്റവും കുറവ് സ്റ്റേജ് ഷോകള്‍ ചെയ്ത വര്‍ഷം…….

4……സര്‍വോപരി ..2019ല്‍ മമ്മൂക്ക നായകന്‍ ആയി ഞാന്‍ സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വന്‍ ‘ അന്നൗന്‍സ് ചെയ്തു….

എന്റെ തൊഴില്‍ ; അഥവാ കലാ ജീവിതം നിങ്ങള്‍ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു…
അതിനാല്‍ നിങ്ങളുമായി ഈ കാര്യങ്ങള്‍ പങ്കു വെക്കണം എന്നു തോന്നി…കാരണം നേട്ടങ്ങള്‍ ഓരോന്നും നിങ്ങളുടെ ദാനം ആണ്..
നന്ദി
വ്യക്തി പരമായതും; പ്രത്യക്ഷമായും പരോക്ഷമായും എന്നെ ബാധിച്ചതും എനിക്ക് സാധിച്ചതും ആയ കാര്യങ്ങള്‍ ഒരു പാടുണ്ടെങ്കിലും…അത് എഴുതി വിലയേറിയ സമയം കളയുന്നില്ല….
വ്യക്തിപരമായും തൊഴില്‍ പരമായും.എന്നെ നവീകരിക്കാന്‍ ഉള്ള ശ്രമം ഞാന്‍ ആത്മാര്‍ത്ഥമായി തുടരും ….
ഒപ്പം ഉണ്ടാവണം..??????
2019 ല്‍ ഒന്നിച്ചു മുന്നേറാം…..
പുതുവത്സര ആശംസകളോടെ
രമേഷ് പിഷാരോടി….

Exit mobile version