101ാം വയസ്സിലും സന്തോഷത്തോടെ ചായകച്ചവടം നടത്തുന്നു; ഫൈവ് സ്റ്റാര്‍ മുറികള്‍ പോലും തോല്‍ക്കും ഈ ഭീമന്‍ മരമൊരുക്കുന്ന സുരക്ഷയ്ക്ക് മുന്നില്‍; മുത്തശ്ശിയുടെ കഥ പറഞ്ഞ് അനുപംഖേര്‍

പ്രായമായാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കും മാതൃകയാണ് ഈ മുത്തശ്ശി. ഈ പ്രായത്തിലും സന്തോഷത്തോടെ ജീവിക്കുന്ന മുത്തശ്ശിയുടെ കഥ ബോളിവുഡ് താരം അനുപംഖേറാണ് പങ്കുവെച്ചത്. 101 വയസ്സുകാരിയായ മുത്തശ്ശിയുടെ പല്ലില്ലാത്ത ചിരിയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ഭീമന്‍ മരമൊരുക്കുന്ന സുരക്ഷിതമായ തണലിലാണ് മുത്തശ്ശി താമസിക്കുന്നതും കച്ചവടം നടത്തുന്നതും. ചായവില്‍പ്പന നടത്തിയാണ് ഈ മുത്തശ്ശി ജീവിക്കുന്നത്. എന്നാല്‍ തന്റെ താമസസ്ഥലം തനിക്ക് പ്രിയപ്പെട്ടതാണ്. എയര്‍കണ്ടീഷനുള്ള സ്ഥലത്താണ് താമസിക്കുന്നത് എന്നാണ്. തന്നെ ഇഷ്ടമാണോയെന്നു ചോദിച്ചു അനുപം ഖേര്‍ മുത്തശ്ശിയുടെ കൈ പിടിച്ച് മുഖത്തു ചേര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഹര്‍ബി ദേവി എന്നാണ് മുത്തശ്ശിയുടെ പേര്. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വച്ചാണ് ഹര്‍ബിജിയെ കണ്ടുമുട്ടിയതെന്നു പറഞ്ഞുകൊണ്ടാണ് മുത്തശ്ശിയുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ അനുപം ഖേര്‍ പങ്കുവച്ചത്.

Exit mobile version