കുഞ്ഞിക്കയുടെ കൈയ്യില്‍ കറുത്ത ടാറ്റു, കാരണം തിരക്കി ആരാധകര്‍; ഒടുവില്‍ രഹസ്യം പരസ്യമാക്കി സുഹൃത്ത്

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒത്തിരി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ക്കര്‍ സല്‍മാന്‍. ദുല്‍ക്കറിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോഴിതാ കുഞ്ഞിക്കയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനിടെ എത്തിയ ദുല്‍ക്കറിന്റെ കൈയ്യിലെ കറുത്ത ടാറ്റു ആരാധകര്‍ ശ്രദ്ധിച്ചു.ഈ ടാറ്റുവിന് പിന്നിലെ രഹസ്യം ആന്വേഷിച്ച ആരാധകരോട് ദുല്‍ക്കറിന്റെ സുഹൃത്ത് ടാറ്റുവിന് പിന്നിലെ കഥ വെളിപ്പെടുത്തി.

സോനം കപൂര്‍ നായികയാകുന്ന ദുല്‍ക്കറിന്റെ ബോളിവുഡ് ചിത്രമായ സോയ ടാറ്റുവിന് വേണ്ടിയാണ് ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റു മയ്ക്കാനായ അതിനി മുകളില്‍ കറുത്ത ടേപ്പ് ഒട്ടിച്ചിരിക്കുകയാണ്. കുറച്ച് ദിവസമെടുക്കും അത് മായാനെന്നും സുഹൃത്ത് പറഞ്ഞു.

Exit mobile version