കേരളത്തിന്റെ ഏകാധിപതിയാകാൻ അവസരം ലഭിച്ചാൽ ആദ്യം കുഴിമന്തിയെന്ന പേര് നിരോധിക്കും; വികെ ശ്രീരാമന്റെ കുറിപ്പ്

VK Sreeraman | Bignewslive

കേരളത്തിന്റെ ഏകാധിപതിയാകാൻ അവസരം ലഭിച്ചാൽ ആദ്യം കുഴിമന്തിയെന്ന പേര് ആദ്യം തന്നെ നിരോധിക്കുമെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചു; അഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ!

മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പാക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ പറഞ്ഞു. ശ്രീരാമൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചകൾ തന്നെ സമൂഹമാധ്യമങ്ങളിൽ വഴിവച്ചു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒരു ദിവസത്തേക്ക്‌
എന്നെ കേരളത്തിൻ്റെ
ഏകാധിപതിയായി
അവരോധിച്ചാൽ
ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
🙉🙊🙈
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി

Exit mobile version